Senior Journalists' Forum - Kerala

സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള പതിമ്മൂന്നാം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോർട്‌സ് ക്ലബ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെ യ്യുന്നു.

സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള പതിമ്മൂന്നാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കൊല്ലം കടപ്പാക്കട സ്പോർട്‌സ് ക്ലബ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ 'ഫീൽ ദ മൊമെന്റ്റ്' വാർത്താചിത്ര പ്ര ദർശനം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യുന്നു.

മുതിർന്ന മാധ്യമപ്രവർത്തകർ ഒപ്പിട്ട ഭീമഹര്‍ജി സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റ് എ. മാധവന്‍, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിക്കുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാമൂഹിക പിന്തുണ വര്‍ധിപ്പിക്കാന്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ 2024 സെപ്റ്റംബറില്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ ചര്‍ച്ച.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ ആയിരം രൂപ വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2022 ജൂലൈ ആറിനു നടത്തിയ നിയമസഭാ മാര്‍ച്ച്.

If you need any support Contact Us

അധികാര കേന്ദ്രങ്ങളില്‍ ജനങ്ങളുടെ ശബ്ദമായും തിരുത്തല്‍ ശക്തിയായും പതിറ്റാണ്ടുകള്‍ പോരാട്ടം നയിച്ച പ്രഫഷണലുകളായ സാമൂഹ്യ പ്രവര്‍ത്തകരാണ് മാധ്യമപ്രവര്‍ത്തകര്‍. വാര്‍ത്തകളും പൊതുവിശേഷങ്ങളും ജനങ്ങളെ അറിയിക്കുക മാത്രമല്ല അവര്‍ ചെയ്തത്. ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും അഴിമതിയും ജനദ്രോഹ നടപടികളും അടക്കമുള്ളവയെ ചെറുത്ത് സമൂഹത്തെ മുന്നോട്ടു നയിച്ചവരാണവര്‍

ജോലിയില്‍നിന്നു വിരമിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തേണ്ടതു സാമൂഹിക ഉത്തരവാദിത്വമാണ്. അതു തിരിച്ചറിഞ്ഞുകൊണ്ടാണ് 2010 ല്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് വിരമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു സംഘടന രൂപമെടുത്തത്. മാധ്യമപ്രവര്‍ത്തനത്തില്‍ മാത്രമല്ല, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, പ്രസ് ക്ലബുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി സമൂഹത്തിനു വലിയ സംഭാവനകള്‍ ചെയ്തവരുടെ സര്‍ഗശേഷിയും കര്‍മശേഷിയും നേതൃപാടവവുമെല്ലാം വിസ്മരിക്കാവുന്നതല്ല.

State Conference Highlights

Events Highlights

Tour Highlights