Senior Journalists' Forum - Kerala..! Contact now
3rd Floor, Choolackal Building, Convent Jn., Kochi 682011
മുഖ്യമന്ത്രിക്കു ഭീമഹര്‍ജി.
അസംബ്‌ളി മാര്‍ച്ച്.
റൗണ്ട് ടേബിള്‍.
If you need any support Contact Us


അധികാര കേന്ദ്രങ്ങളില്‍ ജനങ്ങളുടെ ശബ്ദമായും തിരുത്തല്‍ ശക്തിയായും പതിറ്റാണ്ടുകള്‍ പോരാട്ടം നയിച്ച പ്രഫഷണലുകളായ സാമൂഹ്യ പ്രവര്‍ത്തകരാണ് മാധ്യമപ്രവര്‍ത്തകര്‍. വാര്‍ത്തകളും പൊതുവിശേഷങ്ങളും ജനങ്ങളെ അറിയിക്കുക മാത്രമല്ല അവര്‍ ചെയ്തത്. ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും അഴിമതിയും ജനദ്രോഹ നടപടികളും അടക്കമുള്ളവയെ ചെറുത്ത് സമൂഹത്തെ മുന്നോട്ടു നയിച്ചവരാണവര്‍

ജോലിയില്‍നിന്നു വിരമിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തേണ്ടതു സാമൂഹിക ഉത്തരവാദിത്വമാണ്. അതു തിരിച്ചറിഞ്ഞുകൊണ്ടാണ് 2010 ല്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് വിരമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു സംഘടന രൂപമെടുത്തത്. മാധ്യമപ്രവര്‍ത്തനത്തില്‍ മാത്രമല്ല, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, പ്രസ് ക്ലബുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി സമൂഹത്തിനു വലിയ സംഭാവനകള്‍ ചെയ്തവരുടെ സര്‍ഗശേഷിയും കര്‍മശേഷിയും നേതൃപാടവവുമെല്ലാം വിസ്മരിക്കാവുന്നതല്ല.


State Conference Highlights

  • സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കേരള സാഹിത്യ അക്കാദമി ഹാളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ എന്‍. ശ്രീകുമാര്‍, അലക്‌സാണ്ടര്‍ സാം, മുന്‍ മേയര്‍ രാജന്‍ പല്ലന്‍, എ. മാധവന്‍, കെ.എന്‍. ബാലഗോപാല്‍, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, ഹക്കിം നട്ടാശേരി, ബാലകൃഷ്ണന്‍ കുന്നമ്പത്ത്, കെ. സുന്ദരേശന്‍ എന്നിവര്‍ വേദിയില്‍.

  • സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള മാധ്യമ സെമിനാര്‍ 'മാധ്യമ ശക്തി' കേരള സാഹിത്യ അക്കാദമി ഹാളില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. എന്‍.പി. ചേക്കുട്ടി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍. രാജാജി മാത്യു തോമസ്, അനിത വര്‍മ, എ. മാധവന്‍, കെ.പി. വിജയകുമാര്‍, പി.പി. അബുബക്കര്‍, ഡോ. ടി.വി. മുഹമ്മദലി, ജോര്‍ജ് പൊടിപ്പാറ, ജോയ് മണ്ണൂര്‍, എന്‍. ശ്രീകുമാര്‍, എം.വി. വനീത എന്നിവര്‍ വേദിയില്‍.

  • സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം- കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂരില്‍ കേരള സാഹിത്യ അക്കാദമി കാമ്പസില്‍ സജ്ജമാക്കിയ ന്യൂസ് ഫോട്ടോ പ്രദര്‍ശനം പത്മശ്രീ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തപ്പോള്‍. ജോയ് മണ്ണൂര്‍, ടി.വി. ചന്ദ്രമോഹന്‍ എക്‌സ്എംഎല്‍എ, മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍, കെയുഡബ്‌ള്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, പ്രസിഡന്റ് എ. മാധവന്‍, ബിജെപി നേതാവ് എം.എസ്. സമ്പൂര്‍ണ, മുന്‍ മേയര്‍ ഐ.പി. പോള്‍, ജോണ്‍സണ്‍ ചിറയത്ത്, പി. മുസ്തഫ, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍. ജനറല്‍ കണ്‍വീന്‍ എന്‍. ശ്രീകുമാര്‍, വി.എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.

  • സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം- കേരള വെബ്‌സൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. തൃശൂരിലെ സംസ്ഥാന സമ്മേളന വേദിയില്‍ അലക്‌സാണ്ടര്‍ സാം, ഫ്രാങ്കോ ലൂയിസ്, റവന്യൂ മന്ത്രി കെ. രാജന്‍, വി.എസ്. പ്രിന്‍സ്, എ. മാധവന്‍, കെ.പി. വിജയകുമാര്‍ എന്നിവര്‍.

  • സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം -കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനം തൃശൂരില്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, കെ.എന്‍. ബാലഗോപാല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു, എ. മാധവന്‍, അലക്‌സാണ്ടര്‍ സാം, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജനറല്‍ കണ്‍വീനര്‍ എന്‍. ശ്രീകുമാര്‍, ജോയ് മണ്ണൂര്‍, ബാലകൃഷ്ണന്‍ കുന്നമ്പത്ത്, സണ്ണി ജോസഫ് എന്നിവര്‍ സമീപം.

  • സീനിയർ ജേർണലിസ്റ് ഫോറം 11ആം സംസ്ഥാന സമ്മേളനം കണ്ണൂരിൽ കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുന്നു.

  • സീനിയർ ജേർണലിസ്റ് ഫോറം കേരള പത്താം സംസ്ഥാന സമ്മേളനം കോഴിക്കോട് ടൗൺ ഹാളിൽ 2022 ഓഗസ്റ്റ് അഞ്ചിനു റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

  • സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള ഒമ്പതാം സംസ്ഥാന സമ്മേളനം 2019 ല്‍ ആലപ്പുഴയില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

  • സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള ഏഴാം സംസ്ഥാന സമ്മേളനം 2017 ല്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

  • സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള അഞ്ചാം സംസ്ഥാന സമ്മേളനം 2016 ല്‍ കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

  • സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള മൂന്നാം സംസ്ഥാന സമ്മേളനം 2014 ല്‍ തൃശൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

Events Highlights

  • ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർധന നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും മുതിർന്ന മാധ്യമപ്രവർത്തകർ ഒപ്പിട്ട ഭീമഹര്‍ജി സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റ് എ. മാധവന്‍, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിക്കുന്നു.

  • മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ ആയിരം രൂപ വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2022 ജൂലൈ ആറിനു നടത്തിയ നിയമസഭാ മാര്‍ച്ച്.

  • ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം അ൦ഗങ്ങൾ നടത്തിയ നിയമസഭാ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടന൦ ചെയ്യുന്നു. ഫോറ൦ സംസ്ഥാന പ്രസിഡൻ്റ് എ. മാധവന്‍, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, എ. പ്രതാപചന്ദ്രൻ, എൻ. ശ്രീകുമാർ തുടങ്ങിയവർ മുൻനിരയിൽ.

  • മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ ആയിരം രൂപ വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2022 ജൂലൈ ആറിനു നടത്തിയ നിയമസഭാ മാര്‍ച്ച്

  • മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാമൂഹിക പിന്തുണ വര്‍ധിപ്പിക്കാന്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ 2024 സെപ്റ്റംബറില്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ ചര്‍ച്ച.

  • തിരുവനന്തപുരത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വട്ടമേശ സമ്മേളനത്തിന്റെ വിവരങ്ങളും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അടിയന്തരാവശ്യങ്ങളും അടങ്ങിയ ഫയല്‍ ഫോറം ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു സമര്‍പ്പിക്കുന്നു.

  • സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം - കേരള മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. പ്രതാപചന്ദ്രന്‍ അനുസ്മരണ സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുന്‍ മന്ത്രി സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

  • സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള നേതാക്കള്‍ ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ രാമനിലയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍.

  • സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 2024 ഓഗസ്റ്റില്‍ കോഴിക്കോട്ട് നടത്തിയ സ്‌നേഹ സൗഹൃദ സംഗമം ഗോവ ഗവര്‍ണര്‍ അഡ്വ പി. എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

Tour Highlights

Scroll