പെന്‍ഷന്‍ 20,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണു ഫോറത്തിന്റെ ആവശ്യം.
മെഡിസെപ് പദ്ധതിയില്‍ മാധ്യമപ്രവര്‍ത്തകരെ ഉൾപെടുത്തണം .
കുറഞ്ഞ നിരക്കില്‍ ഏറ്റവും സുരക്ഷിതവും ആകര്‍ഷകവുമായ വിനോദയാത്ര.
ഫോറം രൂപീകൃതമായ കാലത്തു സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ 2,500 രൂപയായിരുന്നു. ഇപ്പോഴത് 11,000 രൂപയാണ്. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം നിരന്തരമായി നടത്തിയ ശ്രമഫലമായാണ് പെന്‍ഷന്‍ വര്‍ധിപ്പിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും ഓഫീസുകളിലും കയറിയിറങ്ങിയും നിയമസഭയിലേക്കു മാര്‍ച്ചു നടത്തിയുമെല്ലാമാണ് പെന്‍ഷന്‍ വര്‍ധന നേടിയെടുത്തത്.ുത്തത്.
എല്ലാ മാസവും നിശ്ചിത ദിവസത്തിനകം പെന്‍ഷന്‍ ലഭ്യമാക്കാന്‍ എല്ലാ മാസവും അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്തേണ്ട സ്ഥിതിയാണ്. പകുതി പെന്‍ഷന്‍ മാത്രം ലഭിക്കുന്നവരുടെ പ്രശ്‌നങ്ങളും ഫോറം അധികാരികള്‍ക്കു മുന്നില്‍ എത്തിച്ചു. ആശ്രിതര്‍ക്കു പെന്‍ഷന്‍ ലഭിക്കുന്നതിനും കുടിശിക ലഭ്യമാക്കാനും ഇടപെടലുകള്‍ നടത്തി. പെന്‍ഷന്‍ അപേക്ഷകളില്‍ തീര്‍പ്പു കല്‍പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും ശ്രമങ്ങളുണ്ടായി.
പെന്‍ഷന്‍ പതിനായിരം രൂപയില്‍നിന്ന് 11,000 രൂപയായി വര്‍ധിപ്പിക്കുമെന്ന് 2021 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഒന്നര വര്‍ഷം കഴിഞ്ഞ് നടപ്പാക്കിയത് 500 രൂപ മാത്രം വര്‍ധിപ്പിച്ച് 10,500 രൂപയാക്കിക്കൊണ്ടാണ്. പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാകാത്തതില്‍ പ്രതിഷേധിച്ച് 2022 ജൂലൈ ആറിനു നിയമസഭയിലേക്കു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ചു നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ള കേന്ദ്രങ്ങളില്‍ നിരന്തരമായ സമ്മര്‍ദങ്ങള്‍ ചെലുത്തിയശേഷം 2024 സെപ്റ്റംബര്‍ മാസമാണ് പെന്‍ഷന്‍ 11,000 രൂപയാക്കി വര്‍ധിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ 20,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണു ഫോറത്തിന്റെ ആവശ്യം. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും 20,000 രൂപയാണു പെന്‍ഷന്‍. പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ വര്‍ധിപ്പിച്ചുകിട്ടാനും ഫോറം ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യ സംരക്ഷണത്തിനും ചികില്‍സയ്ക്കും കെയുഡബ്‌ള്യുജെ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ പണമടച്ചു ചേരുന്ന രീതിയാണ് നിലവിലുള്ളത്. തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗജന്യ ചികില്‍സാ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇത്തരം പദ്ധതി കേരളത്തിലും നടപ്പാക്കേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മെഡിസെപ് പദ്ധതിയില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പെടുത്താന്‍ തയാറായിട്ടില്ല. സംഘടനയിലെ ചില അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലും സാമ്പത്തിക ഭദ്രത കുറവുമാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഇത്തരം കുടുംബങ്ങള്‍ക്ക് ഉചിതമായ സഹായനിധികള്‍ സമാഹരിച്ചു നല്‍കാന്‍ ഓരോ ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും മുന്‍കൈയെടുക്കാറുണ്ട്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടേയും കുടുംബാംഗങ്ങളുടേയും മാനസികോല്ലാസത്തിന് 2017 മുതല്‍ വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഹൈദരാബാദിലേക്കാണ് ആദ്യ യാത്ര നടത്തിയത്. പിന്നീട് ഓരോ വര്‍ഷവും വിനോദയാത്രകള്‍ ഒരുക്കി. ഗോവ, കൊല്‍ക്കത്ത, ചണ്ഡീഗഡ്-കുളു - മണാലി- അമൃത്‌സര്‍, ചെന്നൈ - കാഞ്ചിപുരം- മഹാബലിപുരം, കാഷ്മീര്‍ എന്നിവിടങ്ങളിലേക്കു കുടുംബ വിനോദ യാത്ര നടത്തി. ഓരോ വര്‍ഷവും യാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കുറഞ്ഞ നിരക്കില്‍ ഏറ്റവും സുരക്ഷിതവും ആകര്‍ഷകവുമായ വിനോദയാത്ര എന്നതാണ് ഫോറം നടത്തുന്ന വിനോദയാത്രകളുടെ സവിശേഷത.